നാണയം വിഴുങ്ങിയത് മരണകാരണമാകില്ലെന്ന് വിദഗ്ധര്‍; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, നിര്‍ണായകം

Aug 3, 2020, 8:58 AM IST

നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച ആലുവയിലെ മൂന്ന് വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മരണകാരണം സംബന്ധിച്ച വ്യക്തത കിട്ടുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ചികിത്സാ പിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.