വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ എഎന്‍ ഷംസീറെന്ന് സിഒടി നസീര്‍; ആരോപണം തള്ളി സിപിഎം

May 29, 2019, 10:07 AM IST

തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറാണ് തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിലെന്ന് വടകര സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍. കേസില്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് പറയുന്നു. കേസില്‍ ഇപ്പോള്‍ പിടിയിലായ രണ്ട് പേരും സിപിഎം അനുഭാവികളാണ്. എന്നാല്‍ പാര്‍ട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് സിപിഎം പറയുന്നത്.