പച്ചക്കറി ന്യായവില കടകള്‍ തുറക്കും, കൃഷിക്കാര്‍ക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നല്‍കും: മുഖ്യമന്ത്രി

Aug 30, 2020, 4:43 PM IST

അടുത്ത കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നത്. ന്യായവിലക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കര്‍ഷകരുടെ കയ്യില്‍ നിന്ന് സംഭരിക്കുന്നതിന് പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃഖംല ആരംഭിക്കും. കൃഷിക്കാര്‍ക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നല്‍കുമെന്നും മുഖ്യമന്ത്രി.