രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ കുമ്മനം രാജശേഖരന്റെ കയ്യിലാണോ? മറുപടിയുമായി കമല്‍

Dec 24, 2019, 1:08 PM IST

ബിജെപി കലാകാരന്മാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പ്രതിഷേധിച്ചവരുടെ ദേശസ്‌നേഹം കാപട്യമാണെന്നും നാടിനോടുള്ള കൂറ് അഭിനയമാണെന്നുമുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കമല്‍.