പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രപ്രവർത്തകരെ വിമർശിച്ച് ബിജെപി നേതാക്കൾ

Dec 24, 2019, 1:02 PM IST

സമരം ചെയ്തവർ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വീട്ടിൽ കയറിയിറങ്ങുമെന്നുമുള്ള ഭീഷണിയുമായി യുവമോർച്ച ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. തെരുവിലിറങ്ങിയ സിനിമ പ്രവർത്തകർ ദേശസ്നേഹികളല്ലെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്.