തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

May 6, 2019, 7:22 PM IST


ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസെടുക്കാനുള്ള നിര്‍ദ്ദേശം. കുട്ടിയെ സുഹൃത്ത് നിരന്തരം മര്‍ദ്ദിക്കുന്നതറിഞ്ഞിട്ടും പുറത്തറിയിക്കാത്തതിനാണ് നടപടി. 10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.