യുവി ജോസിന് സിബിഐ നോട്ടീസ്; വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കണം

Sep 29, 2020, 4:10 PM IST

ലൈഫ് മിഷന്‍ സിഇഒ യുവി ജോസിന് സിബിഐ നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്ത മാസം 5ന് കൊച്ചിയിലെ ഓഫീസില്‍ 11ന് ഹാജരാകണം. ഫയലുകളെ കുറിച്ച് വിശദീകരിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥനും ഹാജരാകണം.