തന്നോട് ആവശ്യപ്പെടാതെ റോഡുകള്‍ അടച്ചതില്‍ കളക്ടര്‍ക്ക് പ്രതിഷേധം; അപാകതയില്ലെന്ന് എസ്പി

Apr 29, 2020, 3:51 PM IST


ജില്ലയിലെ പൊലീസ് സേനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷ് ഐഎഎസ്. കളക്ടറുമായി ആലോചിക്കാതെ ജില്ലയില്‍ പലയിടത്തും പൊലീസ് റോഡുകള്‍ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരോട് പൊലീസ് മോശമായി പെരുമാറുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടര്‍ ടിവി സുഭാഷ് ജില്ലാ പൊലീസ് മേധാവി യതിഷ് ചന്ദ്രയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.