'ആഗോള കേരള ബ്രാന്‍ഡി'നായി ഐസക്കിനൊപ്പം സതീശന്റെ ചര്‍ച്ച, പുതിയ മാതൃകയൊരുക്കി കോണ്‍ഗ്രസ് നേതാവ്

Jun 13, 2020, 9:47 AM IST

നവമാധ്യമ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംവാദത്തിന് പുതിയ ഇടമൊരുക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിഡി സതീശന്‍. ഡയലോഗ് വിത്ത് വിഡിഎസ് എന്ന പേരിലുള്ള യുട്യൂബ് ചാനലിന്റെ ആദ്യ വീഡിയോയാകട്ടെ രാഷ്ട്രീയ വൈരിയായ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കുമായുള്ള അഭിമുഖവും. രാഷ്ട്രീയസംവാദത്തിന്റെ പുതിയ മാതൃകയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.