ബിശ്വനാഥ് സിൻഹയ്‌ക്കെതിരായ വനിതാ ഉദ്യോഗസ്ഥരുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്ന് കോൺഗ്രസ്

Dec 12, 2019, 11:21 AM IST


മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹ നിരവധി വനിതാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഇതിന്റെ ഭാഗമായാണ് പൊതുഭരണ സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയെ അപ്രധാനമായ വകുപ്പിലേക്ക് മാറ്റിയതെന്നും ഇദ്ദേഹം പറഞ്ഞു.