ശര്‍ക്കര വിവാദം കൊഴുക്കുന്നു; പരിശോധനാഫലം വരും മുമ്പേ പകുതിയോളം കിറ്റ് വിതരണം ചെയ്തു, ആക്ഷേപം ശക്തം

Aug 30, 2020, 3:40 PM IST

ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ശര്‍ക്കര ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതില്‍ ആശങ്ക ശക്തമാകുന്നു. പരിശോധനാഫലം വരും മുമ്പേ വിതരണം ചെയ്ത കിറ്റുകള്‍ വാങ്ങിയ ലക്ഷകണക്കിന് കുടുംബങ്ങളാണ് വെട്ടിലായത്. വിവാദമുണ്ടായ സാഹചര്യത്തില്‍ ശര്‍ക്കരയ്ക്ക് പകരം ഒന്നരക്കിലോ പഞ്ചസാരയാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്