ചൈനയിലെ വിമാനത്താവളത്തില്‍ ഒറ്റപ്പെട്ട് 21 മലയാളി വിദ്യാര്‍ത്ഥികള്‍ ;ഒടുവില്‍ ഇടപെടല്‍, വീഡിയോ

Feb 6, 2020, 6:41 PM IST

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജാഗ്രത പുലര്‍ത്തുകയാണ് ചൈന. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ചൈന റദ്ദാക്കിയിട്ടുണ്ട്. തുടര്‍ന്ന് ചൈനയിലെ വിമാനത്താവളത്തില്‍ ഒറ്റപ്പെട്ട് കിടക്കുകയാണ് 21 മലയാളി വിദ്യാര്‍ഥികള്‍. സിംഗപ്പൂര്‍ വഴിയും വരനാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ട് വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.