ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍; പുറത്തിറങ്ങേണ്ടവര്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി

Mar 24, 2020, 1:14 PM IST

സംസ്ഥാനം മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി. പച്ചക്കറി, പലചരക്ക് മെഡിക്കല്‍ സ്റ്റോര്‍, ടെലികോം ജീവനക്കാര്‍ തുടങ്ങി അത്യാവശ്യം പുറത്തിറങ്ങേണ്ടവര്‍ക്ക് കേരളം മുഴുവന്‍ പാസ് നല്‍കുമെന്ന് ഡിജിപി മാധ്യമങ്ങളെ അറിയിച്ചു.