'തെളിവ് ശേഖരിക്കാനായില്ല'; വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ടുപിടിച്ചെന്ന പരാതിയില്‍ സിപിഎം പിന്നോട്ട്

Nov 27, 2019, 12:06 PM IST

എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ടുപിടിച്ചെന്ന പരാതിയില്‍ സിപിഎം പിന്നോട്ട്. പരാതിക്കാര്‍ സഹകരിക്കുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. കളക്ടറുടെ റിപ്പോര്‍ട്ട് വന്നശേഷം നടപടിയെന്ന് ടിക്കാറാം മീണ പറഞ്ഞു.