മൂത്രമൊഴിക്കാൻ വിലങ്ങഴിച്ചു; 20 കോടിയുടെ മയക്കുമരുന്നുകടത്ത് കേസ് പ്രതി ചാടിപ്പോയി

Jul 4, 2019, 7:11 PM IST

20 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിലെ പ്രതി തെളിവെടുപ്പിനിടയിൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. മൂത്രമൊഴിക്കണമെന്ന പ്രതിയുടെ ആവശ്യത്തെത്തുടർന്ന് ഒരു കയ്യിലെ വിലങ്ങഴിച്ചപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇയാൾ ചാടിപ്പോയത്.