'ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി'; വിദ്യാഭ്യാസ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട്

Jun 1, 2020, 9:02 AM IST

ഓണ്‍ലൈന്‍ ക്ലാസിന് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സര്‍ജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികളുമായി അധ്യാപകര്‍ ആശയവിനിമയം നടത്തും. ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്രമീകരണം സജ്ജമാക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.