രണ്ടര വർഷം മുമ്പ് കൊല്ലപ്പെട്ടയാളുടെ തലയോട്ടി പുറത്തെടുത്തു; ഫേഷ്യൽ റീകൺസ്‌ട്രക്ഷൻ നടത്തും

Mar 14, 2020, 8:39 AM IST

കോഴിക്കോട് പോലൂരിൽ രണ്ടര വർഷം മുമ്പ് കൊല്ലപ്പെട്ട അജ്ഞാതന്റെ തലയോട്ടി പുറത്തെടുത്ത്  ഫേഷ്യൽ റീകൺസ്‌ട്രക്ഷൻ നടത്തും. തലയോട്ടി ചേർത്തുവച്ച് അതിൽ  സിന്തറ്റിക്  ക്ലേ ഉപയോഗിച്ച് മുഖത്തിന്റെ രൂപം തയാറാക്കി ആളെ തിരിച്ചറിയുന്ന പ്രക്രിയയാണിത്.