ചികിത്സാ പിഴവ് മൂലം കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പന്‍ തളര്‍ന്നുവീണെന്ന് പ്രചാരണം;നിഷേധിച്ച് വനംവകുപ്പ്

Jan 4, 2020, 4:00 PM IST

കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പനായ പിഞ്ചു തളര്‍ന്നുവീണത് ചികിത്സാപിഴവ് മൂലമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം വനംവകുപ്പ് തള്ളി. ഭാരക്കൂടുതല്‍ മൂലം പിന്‍കാലുകളുകളിലെ മസില്‍ ദുര്‍ബലമായെന്നും ക്ഷീണം കൂടി തളര്‍ന്നുവീണതാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോന്നി ആനക്കൂട്ടിലെ ഏക കുട്ടിയാനയാണിത്.