അച്ഛന്‍ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരം

Jun 21, 2020, 9:49 AM IST

അങ്കമാലിയില്‍ അച്ഛന്‍ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു. കുഞ്ഞിന്റെ തലയോട്ടിക്കുള്ളില്‍ രക്തസ്രാവമുണ്ടായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 54 ദിവസം പ്രായമായ കുഞ്ഞിനെ കയ്യില്‍ ചുഴറ്റിയതിന് ശേഷം കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യയുടെ മൊഴിയിലാണ് അച്ഛന്‍ ഷൈജു തോമസിനെതിരെ കേസെടുത്തത്.