സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗിൽ തന്നെയെന്ന് സ്ഥിരീകരിച്ച് കേന്ദ്രം

Sep 14, 2020, 2:31 PM IST

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ നയതന്ത്ര ബാഗിലല്ല സ്വർണക്കടത്ത് നടന്നതെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദം തള്ളി ധനമന്ത്രാലയം. പ്രതികളിൽ ഒരാൾക്ക് വൻ സ്വാധീനമുണ്ടെന്ന് കോടതിയെ അറിയിച്ചതായും കേന്ദ്ര ധനമന്ത്രാലയം ലോക്സഭയിൽ രേഖാമൂലം വ്യക്തമാക്കി.