ആലപ്പുഴയില്‍ ബിവറേജസ് അണുവിമുക്തമാക്കുന്നു; ശുചീകരണ പ്രവര്‍ത്തനം നടത്തി അഗ്നിരക്ഷാ സേന

May 2, 2020, 11:38 AM IST

ആലപ്പുഴ നെടുമുടിയില്‍ ബിവറേജുകള്‍ അണുനാശിനി ഉപയോഗിച്ച് ശുചിയാക്കുന്നു. നിര്‍ദ്ദേശമനുസരിച്ച് അഗ്നിരക്ഷാ സേനയാണ് അണുനശീകരണം നടത്തുന്നത്. രാവിലെ തന്നെ ജീവനക്കാര്‍ എത്തി കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ളവ ശുചീകരിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന സൂചനയാണ് ശുചീകരണ നടപടികളിലൂടെ ലഭിക്കുന്നത്.