കൊവിഡില്‍ തളരാത്ത പോരാളി, കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിമാനമായി രേഷ്മ

May 12, 2020, 3:11 PM IST

കൊവിഡിനെതിരായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് രോഗവിമുക്തയായ നഴ്‌സ് രേഷ്മ മോഹന്‍ദാസ്. കൊവിഡ് നെഗറ്റീവായി നിരീക്ഷണകാലവും പൂര്‍ത്തിയായ ശേഷം തിരികെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ച രേഷ്മ, ഈ നഴ്‌സസ് ദിനത്തില്‍ സംസ്ഥാനത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രചോദനമാവുകയാണ്.