വട്ടിയൂര്‍ക്കാവില്‍ ഫാക്ടറി മാലിന്യം തോട്ടില്‍ കലര്‍ന്നു, മീനുകള്‍ ചത്തുപൊങ്ങി; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

Feb 9, 2020, 6:52 PM IST

വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ തോട്ടില്‍ മേരിമാത ഇന്‍ഡസ്ട്രീസില്‍ നിന്നും രാസ മാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങി. കുണ്ടമണ്‍കടവില്‍ പമ്പിംഗ് നിര്‍ത്തിവെച്ചു. നഗരപ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങി. വെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കണമെന്ന് നഗരസഭയുടെ നിര്‍ദ്ദേശവുമുണ്ട്.