പ്രണയം നിരസിച്ചതിന് കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

Jul 1, 2019, 10:27 AM IST

പ്രണയം നിരസിച്ചതിന് കൊല്ലം കുന്നത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. കുട്ടിയുമായി പരിചയമുണ്ടായിരുന്ന ബസ് ജീവനക്കാരന്‍ അനന്ദുവാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്ന് തവണ കുത്തേറ്റ പെണ്‍കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.