എം ശിവശങ്കറിന്റെ ഇടപാടുകളെ കുറിച്ച് സംയുക്ത അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Jul 22, 2020, 11:49 AM IST

എം ശിവശങ്കറിന്റെ ഇടപാടുകളെ കുറിച്ച് സിബിഐ, എന്‍ഐഎ, കസ്റ്റംസ് എന്നിവ പൊലീസ് സഹായത്തോടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അഭിഭാഷകനായ മാധ്യമപ്രവര്‍ത്തകൻ മൈക്കിള്‍ വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.