നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് അപകടം; സ്റ്റാര്‍ സിംഗര്‍ റോഷന് ഗുരുതര പരിക്ക്, സിസിടിവി ദൃശ്യങ്ങള്‍

Feb 9, 2020, 3:26 PM IST

റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഗായകന്‍ റോഷന് ഗുരുതര പരിക്ക്. അപകടത്തിനുശേഷം വാഹനം തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു. കണ്ണൂര്‍ എ കെ ജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.