നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ് പിയെ സ്ഥലംമാറ്റി

Jul 5, 2019, 7:45 PM IST


നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി എസ് പിയായ കെബി വേണുഗോപാലിനെ സ്ഥലം മാറ്റിയത്. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ് പിയായാണ് സ്ഥലംമാറ്റം.