ഭൂതത്താന്‍ കെട്ടില്‍ സ്വകാര്യ ടൂറിസം ലോബി അനധികൃതമായി ബണ്ട് കെട്ടി; രാഷ്ട്രീയ നേതാക്കളുടെയും ഒത്താശ

Feb 9, 2020, 10:58 AM IST


എറണാകുളം ഭൂതത്താന്‍ കെട്ടില്‍ അനധികൃത ബണ്ടുണ്ടാക്കി ഉള്‍ക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാന്‍ സ്വകാര്യ ടൂറിസം ലോബി. പെരിയാര്‍വാലി കനാലിന്  കുറുകെ വനഭൂമിയെ ബന്ധിപ്പിച്ചാണ് ബണ്ട് നിര്‍മിച്ചത്. വനത്തിനുളളില്‍ ഏക്കറുകണക്കിന് ഭൂമിയുളള കോതമംഗലത്തെ ഒരു വൈദികനും റിസോര്‍ട്ടുടമയുമാണ് ബണ്ട് പണിയിച്ചതെന്നാണ് വനം വകുപ്പു ഉദ്യോഗസ്ഥരും പെരിയാര്‍ വാലി കനാല്‍ ഉദ്യോഗസ്ഥരും അവിടെ താമസിക്കുന്നവരും പറയുന്നത്.