ജ്വല്ലറി തട്ടിപ്പ്: എംസി കമറുദ്ദീനെ പിന്തുണച്ച് മുസ്ലീം ലീഗ്;സിപിഎം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപണം

Sep 5, 2020, 8:40 AM IST

കാസര്‍കോഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ എംസി കമറുദ്ദീന്‍ എംഎല്‍എയെ പിന്തുണച്ച് മുസ്ലീം ലീഗ്. കൊവിഡ് പ്രതിസന്ധിയിലാണ് ജ്വല്ലറി പൂട്ടിയതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. വിഷയം സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്നും ഇതുവരെ ആരും പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും കെപിഎ മജീദ് പറഞ്ഞു.