നിരോധനാജ്ഞ ലംഘിച്ച് സ്‌കൂളില്‍ ജുമാ നമസ്‌കാരം, മാനേജറടക്കം അറസ്റ്റില്‍

Apr 3, 2020, 3:31 PM IST

കോട്ടയം ഈരാറ്റുപേട്ടയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ജുമാ നമസ്‌കാരം നടത്തിയ 23 പേര്‍ അറസ്റ്റിലായി. ഈരാറ്റുപേട്ട തന്മയ സ്‌കൂളിലാണ് നമസ്‌കാരം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ആദ്യം എതിര്‍ത്തെങ്കിലും അകത്ത് കയറി നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.