നിൽക്കക്കള്ളിയില്ലാതെയാണ് ശിവശങ്കറിനെ പുറത്താക്കിയതെന്ന് കെ സുരേന്ദ്രൻ

Jul 18, 2020, 4:23 PM IST

പ്രിൻസിപ്പൽ സെക്രട്ടറിയെ സസ്പെന്റ് ചെയ്തത് ആത്മാർത്ഥതയോടെയാണെങ്കിൽ  ശിവശങ്കറിനെതിരെ ക്രിമിനൽ കേസ് എടുക്കാനുള്ള ധൈര്യം പിണറായി എന്തുകൊണ്ട് കാണിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തട്ടിപ്പുകൾ നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടും ഒത്താശയോടും കൂടിയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു.