കേന്ദ്രമന്ത്രി വി മുരളീധരന്‍ കരിപ്പൂരില്‍, മുഖ്യമന്ത്രി അല്‍പസമയത്തിനകം എത്തും

Aug 8, 2020, 7:29 AM IST

കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരന്‍ എത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ ദില്ലിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദര്‍ശിക്കുകയും നില വിലയിരുത്തുകയും ചെയ്യുമെന്നാണ് വിവരം.