ആവശ്യക്കാര്‍ക്ക് വെയര്‍ഹൗസുകളില്‍ നിന്ന് മദ്യം നല്‍കാമെന്ന് ഭേദഗതി; മദ്യം നല്‍കില്ലെന്ന് എക്‌സൈസ് മന്ത്രി

Apr 24, 2020, 9:43 PM IST

ആവശ്യമുള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യുന്നതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തി. ഇനി മുതല്‍ വെയര്‍ഹൗസില്‍ എത്തുന്നവര്‍ക്ക് മദ്യം നല്‍കാമെന്ന് നിയമ ഭേദഗതി പറയുന്നു. എന്നാല്‍ ഭേദഗതി അനുസരിച്ച് നാളെ മുതല്‍ എല്ലാവര്‍ക്കും വെയര്‍ഹൗസ് വഴി നല്‍കില്ലെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.