'കേരളത്തിലേത് മികച്ച ചികിത്സ, ഇനിയും തിരിച്ചുവരും': കൊവിഡ് ഭേദമായ ഇറ്റാലിയന്‍ പൗരന്‍

Apr 20, 2020, 12:03 PM IST

കൊവിഡ് പ്രതിരോധത്തില്‍ യൂറോപ്പിനേക്കാള്‍ സുരക്ഷിതമാണ് കേരളമെന്ന് രോഗം ഭേദമായ ഇറ്റാലിയന്‍ പൗരന്‍. വളരെ സന്തോഷമുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കേരളത്തിലേക്ക് തിരിച്ച് വരുമെന്നും അദ്ദേഹം പ്രതികരിച്ചു.