തിരുവനന്തപുരത്ത് മാത്രം 64 രോഗികള്‍, 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; അതീവ ഗുരുതരാവസ്ഥ

Jul 8, 2020, 6:09 PM IST

കേരളത്തില്‍ ഒറ്റദിവസം 301 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 107 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള തിരുവനന്തപുരം ജില്ലയിലെ 64 രോഗികളില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.