രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കൈ ഉയര്‍ത്തുന്നവരാകും കേരളത്തില്‍ ജയിക്കുന്ന എംപിമാരെന്ന് എകെ ആന്റണി

Apr 23, 2019, 10:56 AM IST

കേരളത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരും കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നവരാണെന്ന് എകെ ആന്റണി. മെയ് 23ന് ഫലപ്രഖ്യാപനം വരുമ്പോള്‍, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കൈ ഉയര്‍ത്തുന്നവരാകും കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന എംപിമാരെന്നും അദ്ദേഹം പറഞ്ഞു.