ആദ്യം സ്‌ക്രീനിങ് ടെസ്റ്റ്, പിന്നെ അന്തിമ പരീക്ഷ; നിലവിലെ രീതി മാറ്റാന്‍ പിഎസ്‌സി

Aug 18, 2020, 12:28 PM IST

പിഎസ്‌സി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനായി ഒരു പരീക്ഷ നടത്തുന്ന സമ്പ്രദായം മാറ്റി സ്‌ക്രീനിങ് ടെസ്റ്റ് നടത്തി ഉദ്യോഗാര്‍ത്ഥികളെ പരീക്ഷക്ക് തെരഞ്ഞെടുക്കുന്ന രീതിയിലേക്ക് മാറാന്‍ തീരുമാനിച്ചതായി പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായി ചെയര്‍മാന്‍ അറിയിച്ചു.