കൊവിഡ് 19 പരിശോധനയുമായി സഹകരിച്ചില്ല; കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

Mar 24, 2020, 9:19 AM IST


ചെന്നൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ അറസ്റ്റില്‍. കൊവിഡ് പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ മാസ്‌കും ഇയാള്‍ സ്വീകരിച്ചില്ല. ജില്ലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.