'ചാരക്കേസ് മാതൃക അനുവദിക്കില്ല'; സര്‍ക്കാരിന് പിന്തുണയുമായി കോടിയേരി ദേശാഭിമാനിയില്‍

Jul 17, 2020, 8:40 AM IST

എം ശിവശങ്കറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വയം കുഴിച്ച കുഴിയില്‍ വീണവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ കൈ നീളില്ലെന്ന് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ചാരക്കേസുണ്ടാക്കി മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം ലേഖനത്തിലൂടെ പറയുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം തുടരവേ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.