സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധി നീട്ടും: പകരം ചുമതല എംവി ഗോവിന്ദന്‍?

Dec 4, 2019, 9:49 PM IST

ഒരു മാസത്തെ അവധിയെടുത്താണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി വിദേശത്ത് പോയത്. എന്നാല്‍ ചികിത്സ നീട്ടിയതിനാല്‍ ആറുമാസത്തേക്ക് അദ്ദേഹം അവധിയെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വെള്ളിയാഴ്ച ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടാകും.