സ്ഥിരമായി അസമിലേക്ക് ഫോണ്‍ കോളുകള്‍, ബിലാലിന്റ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Jun 7, 2020, 1:07 PM IST

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി മുഹമ്മദ് ബിലാലിന്റെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഷണം നടത്തിയത് അസമിലെ കാമുകിയുടെ അടുത്ത് എത്താനെന്നും ഓണ്‍ലൈന്‍ വഴിയാണ് യുവതിയെ പരിചയപ്പെട്ടതെന്നും ബിലാല്‍ മൊഴി നല്‍കി. ഇയാള്‍ക്ക് അഞ്ച് ഭാഷകളറിയാം. അസമിലേക്ക് എറണാകുളത്ത് നിന്നും ട്രെയിനില്‍ പോകാനും തയ്യാറെടുപ്പ് നടത്തിയിരുന്നു.