വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: റൂറല്‍ എസ്പിയുടെ കഴിഞ്ഞ കാലം അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

Sep 2, 2020, 11:33 AM IST

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ ഗൂഢാലോചന തെളിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. പക്ഷെ അതിന് ശേഷം കോണ്‍ഗ്രസിനെതിരെ സംഘടിത ആക്രമണം നടക്കുകയാണ്. കേസ് സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു.