കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ എസി,ഇലക്ട്രിക് ബസുകള്‍ നശിക്കുന്നു

Oct 18, 2020, 6:15 PM IST

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, തുടര്‍ച്ചയായ ഏഴാംമാസവും കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ എസി ബസുകള്‍ സര്‍വീസിനില്ല. മാസങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളില്‍ യന്ത്രത്തകരാറുണ്ടാകാനും സാധ്യതയുണ്ട്. ഏറെ കൊട്ടിഘോഷിച്ചിറക്കിയ, എറണാകുളം ബസ് സ്റ്റാന്‍ഡിലുള്ള ഇലക്ട്രിക് ബസുകളിലൊന്നില്‍ കാട് കയറിത്തുടങ്ങി.