കൊവിഡ് ഭയം കാരണം പാമ്പ് കടിയേറ്റ കുഞ്ഞിനെ തിരിഞ്ഞുനോക്കാതെ നാട്ടുകാർ; രക്ഷകനായി ജിനിൽ

Jul 26, 2020, 3:15 PM IST

കാസർകോട് പാണത്തൂരിൽ കൊവിഡ് ക്വറന്റീനിൽ  കഴിയവേ പാമ്പുകടിയേറ്റ  ഒന്നര വയസുകാരിയെ സാഹസികമായി രക്ഷപെടുത്തി അയൽവാസിയായ യുവാവ്. ക്വറന്റീനിൽ കഴിയുന്ന ആളുകളുടെ വീട്ടിലേക്ക് പോകാൻ നാട്ടുകാർ മടിച്ചുനിക്കുമ്പോഴാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ജിനിൽ മാത്യു കുഞ്ഞിനെ രക്ഷപെടുത്തുന്നത്.