മരടില്‍ 35 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം; 8 കോടി 75 ലക്ഷം രൂപ അനുവദിച്ചു

Jan 9, 2020, 6:21 PM IST

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് ദിവസംമാത്രം ശേഷിക്കെ നഷ്ടപരിഹാരം ലഭിക്കാനുള്ള 57 കുടുബങ്ങളില്‍ 35 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. 8 കോടി 75 ലക്ഷം രൂപയാണ് ഇന്ന് സര്‍ക്കാര്‍ അനുവദിച്ചത്. ഉടന്‍ തന്നെ നഷ്ടപരിഹാരം ഫ്‌ലാറ്റ് ഉടമകളുടെ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാകുന്നു.