ചന്ദനം പിടികൂടിയത് കാസര്‍കോട് കളക്ടര്‍ നടത്തിയ പരിശോധനയില്‍; പിടിച്ചത് 30 ചാക്കുകളിലായി സൂക്ഷിച്ച ചന്ദനം

Oct 6, 2020, 9:03 AM IST

ജില്ലയില്‍ വന്‍ ചന്ദനശേഖരം പിടികൂടി. കാസര്‍കോട് ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നുമാണ് ഒരു ടണ്ണോളം ചന്ദനശേഖരം പിടികൂടിയത്. ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനക്കട്ടകള്‍ പിടികൂടിയത്.