'നിസ്സാര നാശം പരിഗണിച്ചാല്‍ വികസനം മുന്നോട്ട് പോകില്ല'; ശാന്തിവന വിഷയത്തില്‍ എംഎം മണി

May 11, 2019, 3:35 PM IST

ശാന്തിവനത്തിലൂടെ വൈദ്യുത ലൈന്‍ വലിക്കുന്ന വിഷയത്തില്‍ പ്രതികരിച്ച് വൈദ്യുത മന്ത്രി എംഎം മണി. പരാതിക്കാരുടെ അപ്പീലില്‍ കോടതി നിലപാട് വരുന്നത് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ സാധിക്കില്ല. 40,000ത്തോളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ പൊതു സമൂഹത്തിന്റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.