വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമെന്ന് രാഹുല്‍ ഗാന്ധി

Apr 16, 2019, 11:39 AM IST

സാധാരണ ഉത്തരേന്ത്യയില്‍ നിന്ന് മത്സരിക്കുന്ന താന്‍ ഇത്തവണ കേരളം തെരഞ്ഞെടുത്തത് രാജ്യത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്താനാണെന്ന് രാഹുല്‍ ഗാന്ധി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കൊല്ലം, മാവേലിക്കര മണ്ഡലങ്ങളുടെ സംയുക്ത സമ്മേളത്തിലാണ് രാഹുല്‍ സംസാരിച്ചത്.