'ജോളിക്ക് പശ്ചാത്താപം ഉള്ളതായി തോന്നിയില്ല'; നിർണായക തെളിവുകൾ ലഭിച്ചുവെന്നും അയൽവാസി

Oct 11, 2019, 3:43 PM IST

കൂടത്തായി കൊലപാതകക്കേസുകളിൽ ഇന്ന് നടന്ന തെളിവെടുപ്പിൽ പ്രതികളെല്ലാം പോലീസിനോട് സഹകരിച്ചതായി തെളിവെടുപ്പ് സമയത്ത് ഒപ്പമുണ്ടായിരുന്ന അയൽവാസി ബാവ. റോയിക്ക് സയനേഡ് എവിടെനിന്നു ലഭിച്ചു എന്നറിയാനാണ് ആദ്യം കേസ് നൽകിയതെന്നും ഇവ കൊലപാതകങ്ങളായിരിക്കാമെന്ന് ഊഹിച്ചതുപോലുമില്ലെന്നും ബാവ പറഞ്ഞു.