തൊടുപുഴയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍

Jun 5, 2019, 10:27 AM IST

കൊച്ചിയില്‍ നിപ ബാധിതനായ വിദ്യാര്‍ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വാടക വീട്ടില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ആശങ്കാജനകമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ ആരും പനി ബാധിച്ച് നിരീക്ഷണത്തിലില്ലെന്ന് ആരോഗ്യവകുപ്പും പറഞ്ഞു.